Powered By Blogger

Thursday, February 25, 2010


എന്തിനാണ് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ബേജാരാവുന്നത്‌ ?
അഭിനയവും ഒരു കലയാണെന്ന് നാം പഠിച്ചിട്ടുള്ള കാര്യം.എന്നാല്‍ അഭിനയം മാത്രമല്ല ഒരു സിനിമയെ സൃഷ്ട്ടിക്കുനത് എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ട കാര്യവുമാണ്.കൃത്രിമമായി സൃഷ്ടിച്ചു വെച്ച പ്രതിചായകളുടെ തടവുകാരാണ് നമ്മുടെ സൂപ്പര്‍ താരങ്ങള്‍.അതുകൊണ്ടാണ് സുകുമാര്‍ അഴീക്കോട് ചില വാസ്തവങ്ങള്‍ പറഞ്ഞു തുടങ്ങിയപപോയ്യേക്കും നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ബേജാറായി വിയര്തുപോയത് .നാട് നീളെ ഫാന്‍സ്‌ അസ്സോസിയഷനുകള്‍ എന്ന പേരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ കെട്ടിപ്പൊക്കുന്ന നട്ടപ്പ്രാന്ത് എന്ന് മുതല്‍ക്കാണ് കേരളത്തില്‍ തുടങ്ങിയത്?സാക്ഷരരായ മലയാളികള്‍ക്ക് നാണക്കേടല്ലേ ഇതു? ബിസിനെസ്സ് വളര്‍ത്താന്‍ വെമ്പുന്ന സൂപ്പര്‍ താരങ്ങള്‍ പാവം പടിച്ച സിനിമ പ്രാക്ഷകരുടെ ചിലവിലാണ് അത് നടത്തുന്നറെന്നു ഓര്‍ത്താല്‍ നന്ന്.തിലകന്‍ ചില നേരുകള്‍ പറഞ്ഞുവെന്നത് മറ്റൊരു നേര്.സുകുമാര്‍ അഴീക്കോട് പറഞ്ഞതും ചില സത്യങ്ങള്‍ തന്നെ.മമ്മുട്ടിയെക്കാളും മൊഹന്ലാലിനെക്കലുമൊക്കെ എണ്ണം പറഞ്ഞ ഒരുപാടു താരങ്ങളെ നമ്മുടെ സിനിമ ലോകം ഉള്‍ക്കൊണ്ടില്ല.കാരണം സിനിമ എന്നും ഭാഘ്യന്നെഷികളുടെ കൂടി ലോകമായിരുന്നു .കഴിവ് മാത്രം പോര ഭാഗ്യവും വേണം.ഈ ഭാഗ്യതിണ്ടേ കൂടി അനുഗ്രഹ ഫലമാണ് ഇന്നത്തെ മംമൂട്യിയം മോഹന്‍ലാലുമൊക്കെ.
ഇതല്ലാം മറന്നു സുകുമാര്‍ അഴീകൊടെനോട് വീട്ടിലിരിക്കാന്‍ പറയേണ്ട കാര്യമൊന്നും ഈ താരങ്ങള്ക്കില്ല.സിനിമെയെന്നാല്‍ അഭ്രപാളികളിലെ ലോകമെങ്കിലും അതിനെ ആദരിക്കുന്ന അതിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന ഒരു പറ്റം നിഷ്കളങ്ക മനസ്സുകളെ ഈ താരങ്ങള്‍ ദുരുപയോകം ചെയ്യരുത്.കുതികാല്‍ വെട്ടും കുന്നയമാതരവും കാണിക്കുന, പരസ്പരം വേണ്ടുവോളം അസൂയ വെച്ച് പുലര്‍ത്തുന്ന നമ്മുടെ ഈ താരങ്ങള്‍ തന്നെയാണ് സിനിമയില്‍ ആദര്‍ശതിന്ടെയും സഹനതിന്ടെയും കാവല്ക്കരവുന്നതും വേറെയാരോ എഴുതി വെച്ച സൂപ്പര്‍ ഡയലോഗുകള്‍ ഉരുവിടുന്നതും.കാശിനും പേരിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഇവരോട് സുകുമാര്‍ അഴീകോട് ചോദിച്ച കാര്യം തന്നെ ചോദിച്ചു പോവുകയാണ്? ഡൈ ചെയ്യാതെയും മൈക്കപ്പ് ഇടാതെയും എത്ര സിനിമ സുഹുര്തുക്കള്‍ക്ക് ജനങ്ങലേക്ക് ഇറങ്ങി വരാന്‍ ധയ്രമുണ്ടാവും? ഉണ്ട് ?ദിലീപ് തൊട്ടു മമ്മുട്ടി വരെയുള്ളവര്‍ നമ്മുടെ തരരജക്കന്മാര്‍ ദന്ത ഗോപുരങ്ങളില്‍ വസിക്കുന്നവരും പാരവേപ്പിണ്ടേ ആള്‍ രൂപങ്ങളും ആയിരിക്കുന്നു.
നല്ല സിനിമയെന്നാല്‍ എന്താണെന്നും സിനിമയെന്നാല്‍ ജീവിതത്തിണ്ട തന്നെ നെര്‍ചിത്രമാനെന്നും മലയാളികള്‍ മറന്നിട്ടു കാലമേറെയായി .നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളെ ചൂട് പഠിപ്പിച് ഷക്കീല വന്നുപോയത് വെറുതെ ഓര്‍ക്കുക.നമ്മുടെ മുഖ്യ ദാരാ തരങ്ങേലക്കളും സത്യസണ്ടയായിരുന്നു ഷക്കീല. അന്ന് മാംസളമായ മലയ്ളുടെ വൈകൃതം നിറഞ്ഞ സെക്സ് സങ്കല്പ്പങ്ങലെയായിരുന്നു ഷക്കീല തൊലി പൊളിച്ചു കാണിച്ചു തന്നത്.
അഭ്രപാളികളിലെ ആധര്‍ഷടിണ്ടേ ആള്രൂപങ്ങള്‍ വെറും നാലാം തരം ഡയലോഗുകള്‍ പറയുന്നതു (ഇതു തിരക്കഥാ കൃത്തുക്കള്‍ എയ്യുതിക്കൊടുതടല്ലല്ലോ -ഒറിജിനല്‍ തന്നെ അതായതു ഇതാണ് സ്വരൂപം!) കേട്ടു ഞെട്ടുകയാണ് പൊതുജനം.കേരളമേ നാണിക്കുക!
സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്തനമെന്നത്‌ കേവലമൊരു ചോലല്ല .ഒരു വാസ്തവം തന്നെയാണ് .സൂപരെന്നു സ്വയം ധരിക്കുന്ന താരങ്ങള്‍ ഇതു എത്രയും പെട്ടെന്ന് മനസ്സിലക്കുന്ന്നോ അത്രയും നല്ലത്.ചാനലിണ്ടേ ചെയര്‍മാന്‍ സ്ഥാനവും ജ്വേല്ലെര്യ്ക്കാരുടെ പരസ്യവുമൊക്കെ ജന പ്രീതിയില്ലെങ്ങില്‍ അങ്ങ് കൊഴിഞ്ഞു പോവുമെന്ന് അപ്പോള്‍ ഏവരും തിരിച്ചരിയെണ്ടിയും വരൂ.
ഇന്ത്യന്‍ സിനിമയെ വര്‍ഷങ്ങളോളം ചലിപ്പിച്ച അമിതാബ് ബച്ചന് പോലുമറിയാം എന്തെങ്ങിലുമോക്കെയായി നിറഞ്ഞു നിന്നില്ലെങ്ങില്‍ ജനം എല്ലാവരെയും മറക്കുമെന്ന്.അതിനുള്ള വെടി വെട്ടവുമായി അദേഹം ആക്റ്റീവ് ആവുന്നത് നാം കാണുന്ന കാഴ്ച .പാസ്റ്റ് എപ്പോയുംപാസ്റ്റ് തന്നെ /തന്നെയാണ്.ജനങ്ങളുടെ മുമ്പില്‍ ഇന്ന് മാത്രമേയുള്ളൂ .മറ്റെല്ലാം പലപ്പോഴും നൈമിഷികമാവുന്നു.അതിനാല്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഒട്ടും ബെജരവേണ്ടാതില്ല.സുകുമാര്‍ അഴീക്കോടും തിളകനുമൊക്കെ അവര്‍ക്ക് പറയാനുള്ളത് പറയട്ടെ.അത് കേള്‍ക്കാനുള്ള സഹന ശക്തി ആദ്യം നേടുക.എന്നിട്ടാവാം വായില്‍ കൊള്ളാത്ത ദ്വയലോഗ്സ് ഞങ്ങള്‍ക്കായി പറയുന്നത്.